പനങ്ങാട്.പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പനങ്ങാട് സെന്റ് ആന്റണീസ് പള്ളി നിർച്ചുനൽകുന്ന രണ്ടാമത്തെ വീടിന്റെ ശിലാ ആശീർവാദം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ:ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിച്ചു. തിരുനാൾ ആഘോഷച്ചെലവുകൾ വെട്ടിച്ചുരുക്കിയാണ് സ്നേഹഭവനത്തിനുളള തുക കണ്ടത്തിയത്.
ചടങ്ങിൽ വികാരി ഫാ. പോൾ തുണ്ടിയിൽ, ഫാ.ജോബിൻ ഔരവ്, ഫാ.ആന്റണി അറക്കൽ, ഫാ:. അലക്സ് കുരിശുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന ആദ്യത്തെവീട് വരാപ്പുഴ തുണ്ടത്തിക്കടവിലാണ്.