മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു. ഉത്സവദിവസങ്ങളിൽ രാവിലെ 5.30ന് ഗണപതിഹോമം, പൂജകൾ പതിവുപോലെ. ഉച്ചയ്ക്ക് പ്രസാദമൂട്ട് എന്നിവ ഉണ്ടാകും.
ഇന്ന് 6ന് ഉഷ:പൂജ, നവകപഞ്ചഗവ്യകലശപൂജ, 7.30ന് നവകപഞ്ചഗവ്യകലശാഭിഷേകം, 8ന് പന്തീരടി പൂജ, ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ് , 10.30ന് ഉച്ചപ്പൂജ, 11ന് ഷഷ്ഠിപൂജ, 8ന് അത്താഴപൂജ.
നാളെ വൈകിട്ട് 5 ന് കാഴ്ചശ്രീബലി.
13ന് വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7ന് തിരുവാതിരകളി , നൃത്തനൃത്ത്യങ്ങൾ.
14ന് രാവിലെ 8ന് പന്തീരടിപൂജ, ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് വലിയകാണിക്ക കാഴ്ചശ്രീബലി , രാത്രി 7.30ന് പാലാ കമ്മ്യൂണിക്കേഷന്റെ സൂപ്പർഹിറ്റ് ഗാനമേള.
15ന് രാവിലെ 11.10ന് പൂമൂടൽ, 12.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 3 ന് പറവൂർ വടക്കുംനാഥൻ കാവടി സംഘത്തിന്റെ നേതൃത്വത്തിലുള്ള കാവടി ഘോഷയാത്ര, ഗജരാജകേസരി ചിറക്കര ശ്രീറാം ഭഗവാന്റെ തിടമ്പേറ്റും . രാത്രി 8ന് വയലാർ ഗാനസന്ധ്യ .
16ന് വൈകിട്ട് 3ന് പകൽപ്പൂരം, ഗജരാജ കേസരി ചിറക്കര ശ്രീറാമിന്റെ നേതൃത്വത്തിൽ അഞ്ച്കരിവീരൻമാർ അണിനിരക്കുന്ന പകൽപ്പൂരത്തിൽ മേജർസെറ്റിന്റെ പഞ്ചാരിമേളവും നാദസ്വരവും പഞ്ചവാദ്യവും ഉണ്ടാകും. രാത്രി 8ന് ഗുരുദേവാമൃതം 10.30ന് ശ്രീഭൂതബലി പള്ളിവേട്ട, പള്ളിനിദ്ര.
17ന് ആറാട്ട് മഹോത്സവം വൈകിട്ട് 3ന് ആറാട്ട് പുറപ്പാട്, 4.30ന് ത്രീവേണി സംഗമത്തിൽ തിരുആറാട്ട്, 5ന് തിരിച്ചെഴുന്നള്ളിപ്പ്, 5.30ന് ആറാട്ടുബലി, 6.30ന് ഭഗവാന് പറവഴിപാട്, രാത്രി 7ന് കലശാഭിഷേകം, മംഗളപൂജ, 7.30ന് പ്രസാദ ഊട്ടോടെ ഉത്സവം സമാപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു.