അങ്കമാലി: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായിപുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എൻ. ഷാജി അദ്ധ്യക്ഷനായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ, സയൻസ് മാഗസിൻ, കലാസാംസ്കാരിക മാഗസിൻ, ഹൈസ്കൂൾ മാസ്റ്റർപ്ലാൻ എന്നിവയുടെ പ്രകാശനവും നടന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സുകുമാരൻ, ഇ.എസ്. നാരായണൻ, ബി.ആർ.സി കോർഡിനേറ്റർ ജയ , പ്രിൻസിപ്പൽ ബീന.ജി. നായർ, എസ്.എംസി ചെയർമാൻ ഇ.എ. അജിത്കുമാർ , പുളിയനം പൗലോസ്, പി.ഒ. കൊച്ചുറാണി, കെ.ബി. പ്രകാശ് എന്നിവർ പ്രസംഗിച്ചു..ഹെഡ്മിസ്ട്രസ് പി.ഒ. കൊച്ചുറാണി എന്നിവർ പ്രസംഗിച്ചു.