mvpa-525
എഴുത്തുകാരനായ കടാതി ഷാജിക്ക് മൂവാറ്റുപുഴ സാഹിതി സംഗമത്തിന്റെ ഉപഹാരം പ്രസിഡന്റ് ഡോ. ചാണ്ടിപോൾ സമ്മാനിക്കുന്നു

മൂവാറ്റുപുഴ: മുപ്പതു വർഷത്തെ പ്രഭാഷണജീവിതം പൂർത്തിയാക്കിയ എഴുത്തുകാരൻ കടാതി ഷാജിയെ മൂവാറ്റുപുഴ സാഹിതീസംഗമം ആദരിച്ചു. നാസ് ആഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം പി.ബി. ജിജിഷ് ഉദ്ഘാടനം ചെയ്തു. സാഹിതിസംഗമം പ്രസിഡന്റ് ഡോ. ചാണ്ടിപോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ പൗർണമി സ്വാഗതം പറഞ്ഞു. ഡോ. ജെ.കെ. എസ്. വീട്ടൂർ, വൈകുണ്ഠദാസ്, സുകുമാരൻ അരിക്കുഴ, എസ്. മധു, സത്കല വിജയൻ, രാജേന്ദ്രൻ പോത്തനാശേരി, മുരളീധരൻ പുന്നേക്കാട്, ജയകുമാർ വാഴപ്പിള്ളി, രോശ്‌നി പി.സി എന്നിവർ സംസാരിച്ചു. കടാതി ഷാജി മറുപടി പ്രസംഗം നടത്തി.