കോലഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. രാമമംഗലം ഉൗരമന മേമ്മുറി കയ്യാലക്കകത്ത് അഖിൽ ബാലകൃഷ്ണനെയാണ് (21) പുത്തൻകുരിശ് സി.ഐ. സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുകയും അശ്ളീലമായി അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളായിരുന്നു കഴിഞ്ഞ ജനുവരി ഒന്നുമുതൽ ഫെബ്രുവരി നാലുവരെ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന സൈബർസെല്ലിന്റെ ശ്രദ്ധയിൽപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ നായർക്ക് കൈമാറിയിരുന്നു. തുടർന്നാണ് നടപടി.