valavu
കാവുങ്ങൽ പറമ്പ് റോഡിലെ അപകട വളവ്

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ റോഡുകളിലെ അപകടവളവുകൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. മത്തങ്ങക്കുരിശ് മലയിടം തുരുത്ത് റോഡ്, കിഴക്കമ്പലം കാവുങ്ങൽപ്പറമ്പ് റോഡ് എന്നിവിടങ്ങളിലെ വളവുകളാണ് യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുള്ളത്. സ്വകാര്യ , സ്‌കൂൾ ബസുകളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വളവുകൾ തിരിച്ചറിയുന്നതിനും വേഗത കുറക്കുന്നതിനോ ഉള്ള ദിശാസൂചന ബോർഡുകൾ പോലും നിലവിലില്ല. ദിവസേന ബൈക്ക് അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടങ്ങളിലെ പതിവ് കാഴ്ചയാണ്.

 ഭീതിയോടെ പരിസരവാസികൾ

വീതികുറഞ്ഞ റോഡിലൂടെ തിങ്ങിഞെരുങ്ങിപ്പോകുന്ന വാഹനങ്ങൾക്ക് പലപ്പോഴും വളവ് തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. റോഡിനിരുവശവും നിരവധി വീടുകളുള്ളതിനാൽ വളവുകളിലൂടെ വരുന്ന വാഹനങ്ങളെ ഭീതിയോടെയാണ് പരിസരവാസികൾ കാണുന്നത്. വാഹനങ്ങൾ വരുന്ന സമയത്ത് റോഡിന്റെ വശങ്ങളിലൂടെ നടക്കാനോ റോഡരികിൽ നിൽക്കാനോ സാധിക്കുന്നില്ല. വളവ് നിവർത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടി

യൊന്നുമുണ്ടാകുന്നില്ല.