school
ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ അദ്ധ്യാപക രക്ഷകർത്തൃ സംഘടനകളുടെ വാർഷികദിനാഘോഷം കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് പി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ അദ്ധ്യാപക രക്ഷകർത്തൃ സംഘടനകളുടെ വാർഷികദിനാഘോഷം നടന്നു. യോഗം കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് പി. രാജൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാ ഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ്, പി.ടി.എ. പ്രസിഡന്റ് ഡോ. ആർട്ടസ് പുരുഷോത്തം, വൈസ് പ്രസിഡന്റ് വിപിൻ ദാസ്, പ്രിൻസിപ്പൽ ഗിരിജ ടി.എസ്, വൈസ് പ്രിൻസിപ്പൽ രമാദേവി കെ.പി. എന്നിവർ പങ്കെടുത്തു. അദ്ധ്യാപകർക്കുള്ള ജിൻഡൽ പുരസ്‌കാരം നേടിയ ഷൈല ടി.ആറിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.