punerjani-veedu-
പുനർജനി പദ്ധതയിൽ വടക്കേക്കര മുറവന്തുരുത്ത് കോച്ചേരിൽ സജീവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ : പ്രളയബാധിതർക്ക് പുനർജനി പദ്ധതിയിൽ വടക്കേക്കര മുറവന്തുരുത്ത് കോച്ചേരിൽ സജീവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷനാണ് വീട് നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നത്. കേരള യൂണിവേഴ്സിറ്റി അക്കാഡമിക്ക് കൗൺസിലർ ഡോ. അച്ചു ശങ്കർ, ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. പ്രേമ, ജനറൽ സെക്രട്ടറി താജുദ്ദീൻ, ഡോ. അനു ഉണ്ണി, ഡോ. നൗഷാദ്, ഡോ. ശ്രീകുമാർ, പി.ആർ. സൈജൻ, ജോബി മുറവൻതുരുത്ത്, സി.യു. ചിന്നൻ തുടങ്ങിയവർ പങ്കെടുത്തു.