കൊച്ചി: എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുമായി ബന്ധപ്പെട്ട് കെ.എസ്.യു എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയമാന്യതയ്ക്ക് ചേരുന്നതല്ലെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ കെ. ബാബു പറഞ്ഞു. ഈ നടപടി വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രമേയം ശുദ്ധ അസംബന്ധവും എ.കെ. ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണ്. സ്വന്തം സഹോദരങ്ങൾക്ക് വേണ്ടിപ്പോലും സ്വജനപക്ഷപാതം ചെയ്യാത്ത നേതാവാണ് ആന്റണി. മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കിൽ യൂത്ത് കോൺഗ്രസിലൂടെ ആകാമായിരുന്നു. അനിൽ ആന്റണി ഐ.ടി വിദഗ്ദ്ധനാണ്. ആ മികവ് അറിയാവുന്ന കെ.പി.സി.സി പ്രസിഡന്റാണ് അനിലിനെ കെ.പി.സി.സിയുടെ ഐ.ടി വിഭാഗം തലവനാക്കിയതെന്നും കെ. ബാബു പറഞ്ഞു