mvpa-89
ജില്ലാ പഞ്ചായത്ത് ജില്ലാ ലെെബ്രറി കൗൺസിലിന്റേയും, എക്സെെസ് വകുപ്പിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മുളന്തുരുത്തി മാർക്ക് വാലി ആഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിക്കുന്നു.

മൂവാറ്റുപുഴ: ജില്ലാ ലെെബ്രറി കൗൺസിൽ എക്സെെസ് വകുപ്പിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അക്ഷര ജ്വാലതെളിക്കലും മുളന്തുരുത്തി മാർക്ക് വാലി ആഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിച്ചു. ജില്ലാ ലെെബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ വി.ടി ജോബ് ക്ലാസെടുത്തു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സി.കെ. ഉണ്ണി, മുളന്തുരുത്തി പബ്ലിക് ലെെബ്രറി സെക്രട്ടറി സജി മുളന്തുരുത്തി, കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.