sufism
ഇടപ്പള്ളി ഗുരുസ്മരണസമിതി സംഘടിപ്പിച്ച സൂഫിസവും സനാതന ധർമ്മവും എന്ന ചർച്ച ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്ത സൂഫി ചിന്തകൻ ഇ.എം.ഹാഷിം, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ.സുരേഷ്, സമിതി പ്രസിഡന്റ് ടി.എസ്. സിദ്ധാർത്ഥൻ, കൺവീനർ ഡി.ബാബുരാജ്, സ്വാമിനി ജ്യോതിർമയി, വി.എസ്.സുധീന്ദ്രൻ എന്നിവർ സമീപം

കൊച്ചി: പരമമായ സ്വാതന്ത്ര്യമാണ് സൂഫിസത്തിന്റെ സത്തയെന്ന് പ്രശസ്ത സൂഫി ചിന്തകൻ ഇ.എം.ഹാഷിം അഭിപ്രായപ്പെട്ടു. ഇടപ്പള്ളി ഗുരുസ്മരണസമിതി സംഘടിപ്പിച്ച സൂഫിസവും സനാതന ധർമ്മവും എന്ന ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ ആചാരങ്ങൾക്കും നിയന്ത്രണങ്ങൾക്കും അതീതമാണ് സൂഫിസം. പരിധിയില്ലാത്ത സ്നേഹമാണ് അതിന്റെ അടിസ്ഥാനം. മറ്റൊന്നിനും സൂഫിസത്തിൽ പ്രസക്തിയില്ലെന്നും ഹാഷിം വ്യക്തമാക്കി.

ഡോ.കെ.എസ്.രാധാകൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആചരിക്കേണ്ടതും ആചരിക്കാൻ നിർബന്ധിതമല്ലാത്തതുമായ രണ്ട് ഭാഗങ്ങൾ മതങ്ങൾക്കുണ്ട്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവ നിർബന്ധമില്ലാത്ത കാര്യങ്ങളാണ്. പക്ഷേ ഇവ അനുഷ്ഠിക്കുന്നവർ ആചാരങ്ങളും മര്യാദകളും പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ ഗുരുസ്മരണ സമിത പ്രസിഡന്റ് ടി.എസ്. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി ജ്യോതിർമയി, സമിതി ജനറൽ കൺവീനർ ഡി.ബാബുരാജ്, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ.സുരേഷ്, ബീന അജയകുമാർ എന്നിവർ സംസാരിച്ചു. വി.എസ്.സുധീന്ദ്രൻ സ്വാഗതവും പി.വി.സുരേഷ് നന്ദിയും പറഞ്ഞു.