നെടുമ്പാശേരി: പ്രളയാനന്തര ആലുവയുടെ പുനരുദ്ധാരണത്തിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'ഒപ്പമൂണ്ട് നാട്' പദ്ധതിയിൽപ്പെടുത്തി നെടുമ്പാ ശേരി പഞ്ചായത്ത് 14-ാം വാർഡ് വാളയപ്പുറം പുളിക്കത്തറ പി.ജെ. ജോസിനായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബംഗളൂരു പി.ജെ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമ പി.ജെ. ബേബി നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വർഗീസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യാ നാരായണപിള്ള, മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ, ഡോ. സി.എ. മുകുന്ദൻ, ജലാലുദ്ദീൻ, എ.കെ. ധനേഷ്, പി.കെ അജി എന്നിവർ സംസ്കരിച്ചു.