mvpa-543
മൂവാറ്റുപുഴ ശ്രീകുമാര ഭജനദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടി ഘോഷയാത്രക്ക് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ ,സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ, ഡയറക്ടർ ബോഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ , അഡ്വ.എൻ.രമേശ്, ക്ഷേത്ര കമ്മറ്റി കൺവീനർ പി.വി.അശോകൻ എന്നിവർ നേതൃത്വം നൽകുന്നു

മൂവാററുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന്റെ ആറാം ദിവസമായ ഇന്നലെ ക്ഷേത്ര മുററത്തുനിന്നും ആരംഭിച്ച കാവടി ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾപങ്കെടുത്തു.ഗജകേസരി ചിറക്കര ശ്രീറാം ഭഗവാന്റെ തിടമ്പേററി. പറവൂർ മന്നം വടക്കുംനാഥൻ കാവടി സംഘത്തിനോടൊപ്പം തകിൽ മേളം, ശിങ്കാരി മേളം, അമ്മൻകുടം, തുടങ്ങിയ വിവിധ താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഭക്തജന ഘോഷയാത്രക്ക് എസ്.എൻ.ഡി. പി.യോഗം മൂവാററുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ ,സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ, ഡയറക്ടർ ബോഡ് മെമ്പർമാരായ പ്രമോദ് തമ്പാൻ , അഡ്വ.എൻ.രമേശ്, ക്ഷേത്ര കമ്മറ്റി കൺവീനർ പി.വി.അശോകൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രതിരുമുറ്റത്തുനിന്നും പുറപ്പെട്ട ഘോഷയാത്ര മുവാററുപുഴ കച്ചേരിത്താഴം, നെഹ്രുപാർക്ക്, വെളളൂർക്കുന്നം ക്ഷേത്രം ചുറ്റി ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്ര തിരുമുററത്ത് സമാപിച്ചു. തുടർന്ന് ദീപാരാധനക്കും, അത്താഴ പൂജക്കുംശേഷം രാത്രി 8ന് കൊച്ചിൻ മൻസൂർ വയലാർ ഗാന സന്ധ്യ അവതരിപ്പിച്ചു.പതിവു പൂജകൾക്കശേഷം ഉച്ചക്ക് 12.30മുതൽ മഹാ പ്രസാദ ഉൗട്ട് നടന്നു.

ഇന്ന്പതിവുപൂജകൾക്കുശേഷം വെെകിട്ട് 3ന് പകൽപ്പൂരം ആരംഭിക്കും. ഗജ രാജ കേസരി ചിറക്കര ശ്രീറാം ഭഗവാന്റെ തിടമ്പേറ്റും . 5 ഗജവീരൻമാർ അണിനിരക്കുന്ന പകൽപ്പൂരത്തിൽ മേജർ സെറ്റിന്റെ പഞ്ചാരിമേളവും , പഞ്ചവാദ്യവും, മൂവാറ്റുപുഴ ജയചന്ദ്രൻ ആൻറ് പാർട്ടിയുടെ നാദസ്വരവും ഉണ്ടാകും. രാത്രി 8ന് അദ്വെെത കലാക്ഷേത്രം അവതരിപ്പിക്കുന്ന ഗുരുദേവാമൃതം.