hartal

കൊച്ചി: ഹർത്താൽ നിയന്ത്രണബിൽ ഉടൻ നിയമസഭ പാസാക്കി നിയമമാക്കണമെന്ന് ഫിക്കി സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.വ്യാപാര വ്യവസായ സമൂഹത്തിനും നിക്ഷേപ സാദ്ധ്യതകൾക്കും ഒരുപോലെ ഭീഷണിയായ ഹർത്താലുകൾക്കെതിരെ ജനകീയ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.
ഫിക്കി സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ്, കോ-ചെയർ ദീപക് എൽ. അസ്വാനി, കേരള ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ബിജു രമേശ്, കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ. യൂസഫ്, സ്‌പെഷ്യൽ എക്കണോമിക് സോൺ പ്രസിഡന്റ് കെ.കെ. പിള്ള, ഹർത്താൽ വിരുദ്ധ സമിതി കൺവീനർ ഗോപകുമാർ, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്‌സ് സെക്രട്ടറി ജോജി, സെപ്‌സ് വൈസ് ചെയർമാൻ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.