mvpa-528
മോളേക്കുടി എം.സി.എ. റോഡ് നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു.

മൂവാറ്റുപുഴ: മോളേക്കുടി എം.സി.എ റോഡ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലിം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വൈ. നൂറുദ്ദീൻ, സുധി കുറ്റിയിൽ, നെജില ഷാജി, ഒ.എ. അൻവർ, ശ്രീജിത്ത് വാസു, എം.എം. മുഹമ്മദ്, രാജപ്പൻ എന്നിവർ സംസാരിച്ചു. മോളേക്കുടിയിൽ നിന്ന് ആസാദ് റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നത് പ്രദേശവാസികളുടെ ദീർഘനാളായ ആവശ്യമാണ്.