mvpa-529
മൂവാറ്റുപുഴ നഗരസഭ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന റിവോൾവിംഗ് ഫണ്ടിന്റെ ചെക്ക് അയൽക്കൂട്ടം ഭാരവാഹികൾക്ക് ക്ഷേമകാര്യ ഉപസമതി ചെയർമാൻ എം.എ. സഹീർ നൽകുന്നു. പി.കെ. ബാബുരാജ്, നെജില ഷാജി, നീനാ ജോൺ എന്നിവർ സമീപം

മൂവാറ്റുപുഴ : നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നഗരശ്രീ ഉത്സവം നടത്തി. റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം നഗരസഭാ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ നെജ്‌ല ഷാജി അദ്ധ്യക്ഷത വഹിച്ചു. എൻ.യു.എൽ.എം. മാനേജർ നീന ജോ , ധന്യ അരുൺ എന്നിവർ സംസാരിച്ചു. വിവിധ ധനസഹായങ്ങൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീർ വിതരണം ചെയ്തു.