nasik
നാസിക്ക് നിതേഷ് ഉദ്യോഗ് ഫാമിലിയുടെയും അബാൻ ഫാമിലി യു.എസ്.എ വിദ്യാർത്ഥി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രളയബാധിതരായവർക്കുള്ള ധനസഹായം വിതരണം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നിർവഹിക്കുന്നു

ആലുവ: നാസിക്ക് ആസ്ഥാനമായ നിതേഷ് ഉദ്യോഗ് ഫാമിലിയുടെയും അബാൻ ഫാമിലി യു.എസ്.എ വിദ്യാർത്ഥി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ ആലുവ മേഖലയിലെ പ്രളയബാധിതരായ 35 ഓളം പേർക്ക് ധനസഹായം വിതരണം ചെയ്തു. ഓരോ കുടുംബത്തിനും 5,000 രൂപ വീതമാണ് നൽകിയത്.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. ടൗൺ ശാഖ പ്രസിഡന്റ് കെ.പി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. നാസിക്ക് നിതേഷ് ഉദ്യോഗ് ഫാമിലി മാനേജിംഗ് ഡയറക്ടർ ഇ.പി. നാരായണൻ മുഖ്യാതിഥിയായിരുന്നു. സ്വാമി ശ്രീനാരായണ ഭക്ത, യോഗം ബോർഡ് വി.ഡി. രാജൻ, ശാഖാ സെക്രട്ടറി പി.കെ. ജയൻ, പി.എസ്. ഓംകാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ, വി.കെ. കമലാസനൻ, ദേവദാസ് എന്നിവർ സംസാരിച്ചു.