www
അശമന്നുർ ഗ്രാമപഞ്ചായത്ത് നൂലേലിയിൽ പണിത മാതൃകാ അംഗൻവാടിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.നിർവഹിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സലിം സമീപം

കുറുപ്പുംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് ആറാംവാർഡ് നൂലേലിയിൽ മാതൃക അംഗൻവാടിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, ജില്ലാപഞ്ചായത്ത് മെമ്പർ ബേസിൽ പോൾ, പ്രൊജക്ട് ഡയറക്ടർ കെ.ജി. തിലകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, ബ്ലോക്ക് മെമ്പർ പ്രീത സുകു, ബി.ഡി.ഒ തോമസ് .കെ.എ, ജോയിന്റ് ബി.ഡി.ഒ പാത്തുമ്മ എം.എം, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.

2017-18 സാമ്പത്തിക വർഷം മികച്ച അംഗൻവാടി പ്രവർത്തനത്തിനുള്ള അവാർഡ് എറണാകുളം ജില്ലയിൽ അശമന്നൂർ പഞ്ചായത്തിനായിരുന്നു.14 വാർഡുകളിലായി 19 അംഗൻവാടികളുള്ളതിൽ എല്ലാ അംഗൻവാടികൾക്കും സ്വന്തം കെട്ടിടം എന്ന ബഹുമതികൂടി അശമന്നൂർ പഞ്ചായത്തിന് ലഭിച്ചു.