r-shaker-kudubha-unit-
നന്ത്യാട്ടകുന്നം എസ്.എൻ.ഡി.പി ശാഖയിലെ ആർ. ശങ്കർ കുടുംബ യൂണിറ്റിന്റെ വാർഷികം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ ആർ. ശങ്കർ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ പതിനെട്ടാമത് വാർഷികം ഡോ. കെ.ജി. പവിത്രന്റെ വസതിയിൽ നടന്നു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി. ബാബു, എം.പി. ബിനു, ശാഖാ ഭാരവാഹികളായ പി.പി.എൻ. മുകുന്ദൻ, വിമൽകുമാർ, ഓമന ശിവൻ തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരിയായി ടീറ്റൊ ആനന്ദിനേയും കൺവീനറായി എം.കെ. വിദ്യാനന്ദന്റേയും തിരഞ്ഞെടുത്തു.