piravon-service-bank
പിറവം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിഷുവിനു വിഷമില്ലാത്ത പച്ചക്കറി പദ്ധതി ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പിറവം: വിഷുവിന് ജൈവ പച്ചക്കറികളുടെ കലവറയൊരുക്കുകയാണ് പിറവം സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശിന്റെ നേതൃത്വത്തിൽ തരിശുപാടങ്ങളിൽ കൃഷി ചെയ്താണ് വിഷുവിന് വിഷ രഹിത പച്ചക്കറിയെത്തിക്കുന്നത്. പാവൽ, പടവലം, വെള്ളരിക്ക, വെണ്ട, വഴുതന, തക്കാളി, പയർ, പച്ചമുളക്, വഴുതന, മത്തങ്ങ തുടങ്ങി വിവിധയിനം പച്ചക്കറിക്കളാണ് കുറഞ്ഞ വിലയ്ക്ക് ഈ വർഷവും വിഷു വിപണിയിൽ ബാങ്ക് എത്തിക്കുന്നത്.

വിഷ രഹിത പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം സി.കെ.പ്രകാശ് നിർവഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ ,ഡയറക്ടർ ഏലിയാമ്മ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.