agriculture
പിറവത്ത് അഗ്രോ സർവീസ് സെന്റർ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിറവം: അഗ്രോ സർവീസ് സെന്റർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് കർഷക ലേലച്ചന്ത തുറന്നു. വിവിധ കാർഷിക ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കാനും വാങ്ങാനും സാധിക്കും. അഗ്രോസെന്ററിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ, നഗരസഭാംഗങ്ങളായ ഐഷ മാധവൻ, ഉണ്ണി വല്ലയിൽ, ബെന്നി വി.വർഗീസ്, സോജൻ ജോർജ്, തമ്പി പുതുവാക്കുന്നേനേൽ പ്രൊഫ.ടി.കെ .തോമസ്, വത്സല വർഗീസ് എന്നിവർ പ്രസംഗിച്ചു.