mvpa-542
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രം

മൂവാറ്റുപുഴ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരി വിമോചന ചികിത്സാ കേന്ദ്രം ജനറൽ ആശുപത്രിയിൽ മാസം 22 ന് വൈകിട്ട് മൂന്നിന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോയ്‌സ് ജോർജ് എം.പി.മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ നഗരസഭ പേവാർഡ് കോംപ്ലക്‌സിൽ ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കുന്നത്. സൈക്കാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, ക്ലിനിയ്ക്കൽ സൈക്കാട്രിസ്റ്റ്, സൈക്കാട്രിസ്റ്റ് സോഷ്യൽ വർക്കർ, മൂന്ന് സ്റ്റാഫ് നഴ്‌സ്, മൂന്ന് സെക്യൂരിറ്റി, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനമാണ് ലഭ്യമാകുന്നത്. രാവിലെ ഒമ്പത് മുതൽ നാല് വരെയാണ് ഒ.പിയുടെ പ്രവർത്തനം, 10പേരെ കിടത്തി ചികിത്സിക്കാവുന്ന ഐ.പിയും ഇവിടെ പ്രവർത്തിക്കും .എൽദോ എബ്രഹാം എം.എൽ.എ(ചെയർമാൻ), നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.