അങ്കമാലി: ഡിസ്റ്റ്കോളേജും അങ്കമാലി സ്പോർട്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റിന് തുടക്കമായി. മുൻ അന്തർദേശീയതാരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ജോർജ് പോട്ടയിൽ, പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, ഫാ. ലിന്റോ പുതുപ്പറമ്പിൽ, ഫാ. വർഗീസ് സ്രാമ്പിക്കൽ, മുൻ എം.എൽ.എ പി.ജെ. ജോയി, ജോണി പളളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.