കാലടി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെയും, ശ്രീ ശങ്കര കൾച്ചറൽ അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ നാടക ക്യാമ്പ്. കാലടി നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് പരിഷത്ത് പ്രസിഡന്റുംനോവലിസ്റ്റുമായ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാടക രംഗം അന്യം നിന്ന് പോകാതിരിക്കാൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്.ഇതിനായി തിയേറ്റർ സംംവിധാനം കൊണ്ട് വരേണ്ടതുണ്ടെന്ന് സി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈസ്.പ്രസി..ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.ടി.എൻ.വിശ്വംംഭരൻ സ്വഗതം പറഞ്ഞു.ചടങ്ങിൽ നാടകകൃത്ത് ശ്രീ മൂലനഗരം മോഹൻ, ബ്ലോക്ക് മെംബർ ടി.പി.ജോർജ്, എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ നാടക രംഗത്തെ അഭിനേതാക്കൾ, രചയിതാക്കൾ, സംവിധായകർ എന്നിവർ പങ്കെടുത്തു.മലയാള നാടകവേദിയുടെ ചരിത്രവഴികളെക്കുറിച്ച് നാടകകൃത്ത് ടി.എം അബ്രാഹം, നാടകരചന പ്രയോഗവും സിദ്ധാന്തവും എന്ന വിഷയത്തിൽ പ്രശാന്ത് നാരായണൻ, നാടക സംവിധാനത്തെക്കുറിച്ച് ഷിബു എസ്.കൊട്ടാരംഎന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.