mvpa-546
മൂവാറ്റുപുഴ നഗരസഭയുടേയും എൽദോ മാർ ബസേലിയോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ ക്ലാസും എക്‌സിബിഷനും ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു. പി.കെ. ബാബുരാജ്, നെജ്‌ല ഷാജി , അനഘ സാജു, പി.കെ. തങ്കച്ചൻ എന്നിവർ സമീപം

മൂവാറ്റുപുഴ : നഗരസഭയുടേയും എൽദോ മാർ ബസേലിയോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുംഎക്‌സിബിഷനും നടത്തി. മൂവാറ്റുപുഴ നഗരസഭ ഹാളിൽ നടന്ന സമ്മേളനം ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. അസി. പ്രൊഫ. മനുജ ജിബിൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സി.ഡി.എസ് ചെയർപേഴ്‌സൺ നെജ്‌ല ഷാജി, അനഘ സാജു എന്നിവർ സംസാരിച്ചു. പി.കെ. തങ്കച്ചൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.