ഉദയംപേരൂർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ജവാൻമാരുടെ നേരേ ഒളിയാക്രമണം നടത്തിയ ഭീകര സംഘടനയുടെ നടപടിയിൽ പ്രതിഷേധിച്ച് നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഉദയംപേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ ജാഥ നടക്കാവ് വഴി ഫ്ലാഗ് പോസ്റ്റിൽ അവസാനിച്ചു. ഉദയംപേരൂരിലെ വിമുക്ത ഭടൻമാരും നാട്ടുകാരും പങ്കെടുത്തു.
തുടർന്ന് നടന്ന അനുശോചന യോഗത്തിൽ എൻ.എക്സ്.സി.സി ജില്ലാ ജോ സെക്രട്ടറി കെ.കെ. സഹൃദയൻ ,യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാമോദരൻ, സെക്രട്ടറി സത്യാർത്ഥി കണ്ണംകേരിൽ എന്നിവർ സംസാരിച്ചു.