mvpa-547
ആത്മ പദ്ധതി പ്രകാരം ജില്ലയിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത ആയവന പഞ്ചായത്തിലെ ഇമ്മാനുവൽ ജോസഫ് (തങ്കച്ചൻ) പറയിടത്തത്തിന് എസ്.ശർമ എം.എൽ.എ അവാർഡ് നൽകുന്നു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ഡോ. കെ.കെ. ജോഷി സമീപം ...

മൂവാറ്റുപുഴ: കൃഷിവകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് ആയവന പഞ്ചായത്തിലെ ഇമ്മാനുവൽ ജോസഫ് (തങ്കച്ചൻ) പറയിടത്തിന് ലഭിച്ചു. നായരമ്പലത്ത് ക്യഷി വകുപ്പിന്റെ ആത്മ പദ്ധതി ടെക്‌നോളജി മീറ്റിനോടനുബന്ധിച്ച് എസ് ശർമ്മ എം.എൽ.എ ഇമ്മാനുവലിന്അവാർഡ് സമ്മാനിച്ചു 25000 രൂപയും, പ്രശസ്തിപത്രവും ഉപഹാരവുമടങ്ങുന്നതാണ് അവാർഡ്. ആയവന കൃഷിഭവന്റെ പരിധിയിൽ രണ്ടാർ പറയിടത്ത് വീട്ടിൽ 58 കാരനായ ഇമ്മാനുവൽ നന്നേ ചെറുപ്പത്തിൽ തുടങ്ങിയ കൃഷി ഇപ്പോഴും ഊർജസ്വലമായിതുടുരുകയാണ്. ഇമ്മാനുവലിന്റെ കൃഷിരീതി ആരേയും വിസ്മയിപ്പിക്കുന്നതരത്തിൽ വൈവിദ്ധ്യമേറിയതാണ്. ശീതകാല പച്ചക്കറികൾഉൾപ്പടെ ഒട്ടുമിക്ക പച്ചക്കറിയിനങ്ങളുമുണ്ട്. .നാൽപ്പതിന് മേൽ സ്വദേശികളും, വിദേശികളുമായ, പശുക്കളുണ്ട്. . .മൈക്രോ ഇറിഗേഷൻ സിസ്റ്റം,പൂർണ്ണമായ മിശ്ര വിള കൃഷി ,പശുക്കൾക്ക് ആവശ്യത്തിന് പൂർണ്ണമായും പച്ചപുല്ല് ഉൽപ്പാദനം,അതീ നൂതന ബയോഗ്യാസ് പ്ലാന്റ്, ശാസത്രീയ മത്സ്യ കൃഷി സംവിധാനങ്ങൾ,തേനിച്ച കൃഷി എന്നിവ വളരെ ആദായകരമായി ചെയ്ത് വരുന്നു.ഇമ്മാനുവലിനെ മുമ്പ് മികച്ച മാതൃക കർഷകനായി ആദരിച്ചിട്ടുണ്ട്.