ആലുവാ: വീട്ടിൽ വളർത്തിയിരുന്ന ആട് ചത്തതിനെത്തുടർന്ന് കുഴിച്ചിടുന്നത് കണ്ടപ്പോഴുണ്ടായ മനോവേദനയിൽ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു. തോട്ടുംമുഖം ചാലക്കൽ വേലൻകുടി വീട്ടിൽ ബീമയാണ് (54) മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി.