manjaly
തെളിനീർ അങ്കമാലിയുടെ നേതൃത്വത്തിൽ നടക്കുന്ന മാഞ്ഞാലി തോട് ശുചീകരണ യജ്ഞത്തിൽ എൻ. എസ്. എസ് മോർണിംഗ് സ്റ്റാർ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു.

അങ്കമാലി:തെളിനീർ അങ്കമാലി മാഞ്ഞാലി തോട് ശുചീകരണ പ്രോജക്ടിന്റെ ഭാഗമായി അങ്കമാലി മോർണിംഗ്സ്റ്റാർ ഹോം സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം കോതകുളങ്ങര വാക് വേയും തോടിന്റെ സംരക്ഷണ കരയും ശുചീകരിക്കുകയും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വിവിധയിനം പുഷ്പങ്ങളുടെ തൈ നടുകയും ചെയ്തു .തെളിനീർ പ്രസിഡണ്ട് ജയ്സൺ പാനി കുളങ്ങര ,പ്രോജക്ട് ഡയറക്ടർ ജോർജ് സ്റ്റീഫൻ ,മുനിസിപ്പൽ കൗൺസിലർ പുഷ്പ മോഹൻ ,എൻ എസ് എസ് കോഓർഡിനേറ്റർമാരായ ഡോ. ഷെമി ജോർജ് ,ഡോ. ടെജി കെ .ടി , കെ കെ സുരേഷ് , എം പി വിൽസൺ ,ഹോം സയൻസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ കെ എസ് സാന്ദ്ര തുടങ്ങിയവർ നേതൃത്വം നൽകി .