muthoot-aashiyana-
മുത്തൂറ്റ് ആഷിയാന പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ മുത്തൂറ്റ് ഗ്രൂപ്പ് ചീഫ് മാനേജർ കെ.ആർ. ബിജിമോനും ചേർന്ന് നിർവഹിക്കുന്നു.

പറവൂർ : പ്രളയബാധിതർക്ക് മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷന്റെ മുത്തൂറ്റ് ആഷിയാന പദ്ധതിയിൽ നിർമ്മിച്ചുനൽകുന്ന 200 വീടുകളിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളി പടിഞ്ഞാറെ കാട്ടിൽ മുരുകന്റെ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എയും മുത്തൂറ്റ് ഗ്രൂപ്പ് ചീഫ് മാനേജർ കെ.ആർ. ബിജിമോനും ചേർന്ന് നിർവഹിച്ചു. 500 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് ജനറൽ മാനേജർ കിരൺ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഹെഡ് ബാബു ജോൺ മലയിൽ, പി.സി. നീലാംബരൻ തുടങ്ങിയവർ പങ്കെടുത്തു.