പറവൂർ : പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം ഇംഗ്ളീഷ് മീഡിയം സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും നടന്നു. പ്രൊഫ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ബി. നാണുതമ്പി അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി ശാരദ പ്രിയമാത അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷിജുമോൾ, കെ.കെ. ഗിരീഷ്, ടി.എ. മോഹനൻ, ടി.ആർ. നാരായണൻ, ജാൻസി ഷാജി തുടങ്ങിയവർ സംസാരിച്ചു. കൈയെഴുത്ത് മാസിക ടി.പി. രമേഷ് മോഹൻ പ്രകാശിപ്പിച്ചു. എൻഡോവ്മെന്റ് വിതരണവും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും കെ.എൻ. ധനലക്ഷ്മി, പാട്രിക്മാൻസൻ, എം.വി. രമേശൻ എന്നിവർ നിർവഹിച്ചു.