c-k-vineeth
c k vineeth

കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുൻ സൂപ്പർ താരം സി.കെ.വിനീത് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 15 ന് കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബാൾ ബോയിയോട് അപമര്യാദയായി പെരുമാറിയെന്ന് വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ വ്യാജപ്രചാരം നടത്തുന്നുവെന്നാണ് പരാതി.പ്രചാരണത്തിന് പിന്നിൽ മഞ്ഞപ്പട എന്ന പേരിലുള്ള വിവിധ വാട്സ് ആപ്പ് കൂട്ടായ്മകളാണ്. മഞ്ഞപ്പട എക്സുക്യുട്ടീവ് എന്ന കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ലാ അദ്ധ്യക്ഷനുമായ പ്രഭുവിനെക്കുറിച്ച് ഒരു വോയ്സ് ക്‌ളിപ്പിംഗൽ പരാമർശവുമുണ്ട്. ഈ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്ന സന്ദേശങ്ങളുൾപ്പെടെയുള്ള തെളിവുകൾ നിരത്തിയാണ് പരാതി. പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ബ്ളാസ്‌റ്റേഴ്സ് വിട്ട വിനിത് ഇപ്പോൾ ചെന്നൈയിൻ എഫ്.സി താരമാണ്.