കോലഞ്ചേരി: പൂക്കോളയിൽ പി.പിതോമസ് (88 - റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഓൾ ഇന്ത്യ പോസ്റ്റ് മാസ്റ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കൽ കോളേജ് ഗവേണിംഗ് ബോർഡി അംഗം, കോലഞ്ചേരി വൈ.എം.സി.എ.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ജോളി, മാത്യു, പരേതനായ റോയി. മരുമകൾ: പി.പി.മിനിമോൾ (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ).