prakadanam
ഹർത്താലിനോടനുബന്ധിച്ച് കോൺഗ്രസ്, യൂത്ത് കോൺ പ്രവർത്തകർ കാലടി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം

കാലടി: യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കോൺഗ്രസ്, യൂത്ത് കോൺ പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് ദർശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ , ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.ബി. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ജോർജ്, ഗ്രാമ പഞ്ചായത്ത് അംഗം സ്റ്റീഫൻ മാടവന തുടങ്ങിയവർ പ്രസംഗിച്ചു.