congress
പിറവത്ത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

 പിറവത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പിറവം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താൽ പിറവത്തും കൂത്താട്ടുകുളത്തും പൂർണമായിരുന്നു. രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയെങ്കിലും പിന്നീട് നിർത്തിവച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ചുരുക്കം ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. ഹോട്ടലുകൾ ആശുപത്രികൾ എന്നിവയും പതിവുപോലെ പ്രവർത്തിച്ചു.

പിറവത്തും ഓണക്കൂറിലും പാമ്പാക്കുടയിലും വാഹനഗതാഗതം തടഞ്ഞ് പ്രകടനം നടത്തിയ അരുൺ കല്ലറയ്ക്കൽ ,മെബിൻ ബേബി, ജിനു.സി ചാണ്ടി, രാജേഷ് ഹാബേൽ, എൽദോ, സോജൻ എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തു. പിറവത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധയോഗം പാർലമെന്റ് സെക്രട്ടറി മെബിൻ ബേബി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

വൈകിട്ട് പിറവം ,മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പിറവത്ത് നടന്ന പ്രകടനത്തിന് നേതാക്കളായ വിൽസൻ കെ.ജോൺ, വേണുഗോപാൽ മുളന്തുരുത്തി, അരുൺ കല്ലറയ്ക്കൽ, സാബു ജേക്കബ്, കെ.ജി. ഷിബു, തോമസ് മല്ലിപ്പുറം, തമ്പി പുതുവാക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി,