പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല വീട്ടുമുറ്റത്തൊരു പുസ്തകമരം പദ്ധതിയുടെ ഭാഗമായി പൂത്തോട്ടയിൽ നിന്ന് കൃതി 2019 പുസ്തക വിജ്ഞാനോത്സവത്തിലേക്ക് പുസ്തക തീർത്ഥയാത്ര നടത്തി. ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു യാത്ര വണ്ടി ഫ്‌ളാഗ് ഒഫ് ചെയ്തു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി.അംഗം ടി.സി. ഗീതാദേവി , ഡോ.വി.എം.രാമകൃഷ്ണൻ, എ.എസ്.കുസുമൻ, ഉഷാകുമാരി വിജയൻ, ജയന്തി ഉണ്ണി, അമൽ ഷാജി, സൂര്യപ്രഭ .യു.എസ് എന്നിവർ നേതൃത്വം നൽകി.