മൂവാറ്റുപുഴ: ഹർത്താൽ മൂവാറ്റുപുഴയിൽ ഭാഗീകം . കട കമ്പോളങ്ങൾ ഭാഗികമായി അടഞ്ഞ് കിടന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില കുറവായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളേയും ഹർത്താൽ ബാധിച്ചു. സ്വകാര്യ ബസുകൾ ഓടിയില്ല. കെ.എസ്.ആർ.ടി. ബസുകൾ സർവ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങളുൾപ്പടെ ചെറുതും വലതുമായ വാഹനങ്ങൾ ഓടി. ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു.
ഹർത്താലിനോടനുബന്ധിച്ച് രാവിലെ നഗരത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.ഡി.സി.സി.ജനറൽ സെക്രട്ടറി പി.പി.എൽദോസ് ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ പാർലമെൻറ് സെക്രട്ടറി മുഹമ്മദ് റഫീഖ് , ഷാൻ മുഹമ്മദ് , റംഷാദ് റഫീഖ് , സൽമാൻ ഓലിക്കൽ , എം സി വിനയൻ, ഫൈസൽ വാടകനാഥ് , വി എസ് ഷെഫാൻ , ജിന്റോ ടോമി ,ആൽബിൻ രാജു , സച്ചിൻ ജമാൽ , റിയാസ് താമരപിള്ളി ,അമൽ ബാബു ,ഷിനാസ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.