mvpa-100

സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: വിഷുവിന് വിഷരഹിത പച്ചക്കറികൾക്കായുള്ള കൃഷിക്ക് മൂവാറ്റുപുഴയിൽ തുടക്കമായി. സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. നഗരസഭ മുൻ ചെയർമാൻ യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യാതിഥിയായിരുന്നു. കൺസ്യൂമർഫെഡ് വെെസ് ചെയർമാൻ പി.എം. ഇസ്മായിൽ, അർബൻ ബാങ്ക് മുൻ ചെയർമാൻ പി.ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, ലോക്കൽ സെക്രട്ടറി സജി ജോർജ്, സംഘാടക സമതി കൺവീനർ കെ.എൻ. വേലായുധൻ എന്നിവർ സംസാരിച്ചു.

ഇവർ രണ്ടാം തവണയാണ് മുറിക്കല്ലിലെ വെളിയംപാടത്ത് ജെെവ പച്ചക്കറി കൃഷി നടത്തുന്നത്. പയർ, വെണ്ട, തക്കാളി, പടവലം,പാവൽ, കണിവെള്ളരി, സലാഡ് വെള്ളരി, മത്തൻ, വഴുതന, പച്ച മുളക്, തണ്ണിമത്തൻ, ചീര എന്നീ പച്ചക്കറികളുടെ കൃഷിയാണ് ചെയ്യുന്നത്. അഞ്ചേക്കർ വരുന്ന വെളിയംപാടത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. ജെെവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കീടങ്ങളെ നശിപ്പിക്കുവാനായി ജെെവ മിശ്രിതമാണ് തളിക്കുന്നത്. വിഷുവിന് വിളവെടുപ്പ് നടത്തി ഏറ്റവും ചുരുങ്ങിയ വിലക്ക് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റാളുകൾ സജ്ജീകരിച്ച് വില്പന നടത്തുനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞവർഷം വിളവെടുപ്പ് കേന്ദ്രത്തിൽ വച്ചുതന്നെയാണ് പച്ചക്കറി വില്പന നടത്തിയതെന്ന് സജി ജോർജ് പറഞ്ഞു.