babu
തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം

തൃപ്പൂണിത്തുറ: അണികൾക്ക് ആയുധം നൽകുന്ന നടപടി സി പി എമ്മിന്റെ സർവനാശത്തിന് തുടക്കമാകുമെന്ന് മുൻ മന്ത്രി കെ ബാബു പറഞ്ഞു

ഉദുമയിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടി ക്കാെലപ്പെടുത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി സി പോൾ അദ്ധ്യക്ഷനായിരുന്നു .ഡി സി സി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, ഡോ: ഗീത സജീവ്, കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് സി.വിനോദ് എന്നിവർ സംസാരിച്ചു. നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സി എസ് ബേബി, കെ ബി വേണുഗോപൽ പുഷ്പ മണി, ബിന്ദുതമ്പി ,മീര ബാബു, വി ഡി ജോർജ്, എം എസ് സതീശൻ എന്നിവർ നേതൃത്വം നൽകി.