പറവൂർ: പറവൂർ വെസ്റ്റ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പർ പെരുമ്പടന്ന കരയിൽ ചെമ്മാലിൽ പുരുഷോത്തമൻ (79) നിര്യാതനായി. പെരുമ്പടന്ന 926-ാം നമ്പർ ശാഖാ ഭാരവാഹിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ബാലു, ഷാലു (ദുബായ്), ഡിലു (ഖത്തർ). മരുമക്കൾ: മഞ്ജു, സൗമ്യ, രശ്മി.