മൂവാറ്റുപുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റ് അസോ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷാലി ജയിൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഗായത്രി മുഖ്യാതിഥിയായിരുന്നു. എം.ആർ. പ്രഭാകരൻ , ഗോപി കോട്ടമുറിക്കൽ, പി.ആർ. മുരളീധരൻ, ഷാജി മുഹമ്മദ്, കെ ജി രാജേശ്വരി, അഡ്വ. പുഷ്പാദാസ്, കെ.ആർ. പത്മം, വി.ആർ. ശാലിനി, ഉഷ ശശിധരൻ, പി.പി നിഷ , റീന ജെയിംസ്, കെ.എ ജയ എന്നിവർ സംസാരിച്ചു.