മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ. രാജു, സുജാത സതീശൻ, ഷീല മത്തായി, മെമ്പർമാരായ ആർ. രാമൻ, ജേക്കബ് പൗലോസ്, ദീപ്തി മനോജ്, എ. സോമൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. സുബൈദ, പി.എം. മനോജ് എന്നിവർ സംസാരിച്ചു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 25ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്.