innacent
ചാലക്കുടി മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി 'ഇന്നസെന്റായി ചെയ്തത് വികസന കുതിപ്പിന്റെ അഞ്ച് വർഷങ്ങൾ' എന്ന സുവനീറിന്റെ പ്രകാശനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് നൽകി ഇന്നസെന്റ് എം.പി നിർവഹിക്കുന്നു

 'ഇന്നസെന്റായി ചെയ്തത് വികസന കുതിപ്പിന്റെ അഞ്ച് വർഷങ്ങൾ'

ആലുവ: ചാലക്കുടി മണ്ഡലത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കാൻ കഴിഞ്ഞതായി ഇന്നസെന്റ് എം.പി അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ മണ്ഡലത്തിൽ നിരവധി വികസന പദ്ധതികളാണ് നടപ്പാക്കിയത്. നിരവധി പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും അടിസ്ഥാന വികസനം എത്തിക്കാനായി. ചാലക്കുടി മണ്ഡലത്തിൽപ്പെടുന്ന കോടാശേരി പഞ്ചായത്തിലെ നാഗത്താൻപാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് പ്രധാന നേട്ടങ്ങളിലൊന്നാണ്. 20 വോട്ടർമാർ മാത്രമുള്ള ഇവിടെ ഇതുവരെ വൈദ്യുതി എത്തിയിരുന്നില്ല. അവിടെ വെളിച്ചമെത്തിയപ്പോൾ ആദിവാസി ജനതയുടെ മുഖത്തുണ്ടായ പ്രകാശം വിവരണാതീതമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി 'ഇന്നസെന്റായി ചെയ്തത് വികസന കുതിപ്പിന്റെ അഞ്ച് വർഷങ്ങൾ' എന്ന സുവനീറിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആദ്യകോപ്പി ഏറ്റുവാങ്ങി. സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം കെ. ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. മോഹനൻ, ബി. സേതുരാജ് എന്നിവർ സംസാരിച്ചു.