മൂവാറ്റുപുഴ: ഒരു പെൻഷനും ലഭിക്കാത്ത വയോജനങ്ങൾക്ക് 3500രൂപ പെൻഷൻ അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. മുനിസിപ്പൽ പാർക്കിൽ വയോജനങ്ങൾക്ക് ഒത്തുകൂടാൻ സൗജന്യമായി സൗകര്യങ്ങൾ ഒരുക്കണമെന്നും വയോമിത്രം പരിപാടി എല്ലാ വാർഡുകളിലും കൃത്യമായി എത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം നഗരസഭ വൈസ്‌ചെയർമാൻ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. മുസ്തഫപിള്ള അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ടി. വേലായുധൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന പൗരൻമാരെയും അദ്ദേഹം ആദരിച്ചു. മണ്ഡലം സെക്രട്ടറി എ.പി. വാസു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.സി.സോമൻ കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബു , സംസ്ഥാന കമ്മിറ്റി അംഗം എം.ഐ. കുര്യാക്കോസ്, ക്യാപ്ടൻ പി.കെ. നീലകണ്ഠൻ, വി.എം. കുഞ്ഞുമുഹമ്മദ്, പി.ഡി. ജോസഫ്, പി.എ. ഷരീഫ്, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.പി. മുസ്തഫ പിള്ള (പ്രസിഡന്റ്), എ.പി. വാസു (സെക്രട്ടറി), പി.എ. ഷരീഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.