santro
ഹ്യുണ്ടായ്

കൊച്ചി: ഹ്യുണ്ടായുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ ദി ആൾ ന്യൂ സാൻട്രോ ഇക്കാെല്ലത്തെ വേൾഡ് അർബൻ കാർ അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്ത അഞ്ച് കാറുകളിലാെന്നായി മാറി. ഈ നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യൻ കാറെന്ന ബഹുമതിയും ന്യൂ സാൻട്രോയ്ക്ക് ലഭിച്ചു. 2018 ഒക്ടോബറി​ൽ ലോഞ്ച് ചെയ്ത ഈ കാർ ഇതുവരെ 12 അവാർഡുകൾ നേടി​ക്കഴി​ഞ്ഞു.

മേഡേൺ​ സ്റ്റൈലി​ഷ് ടോൾ ബോയ് ഡി​സൈൻ, അത്യാധുനി​ക സാങ്കേതി​ക വി​ദ്യ, ഉയർന്ന സുരക്ഷാ സംവി​ധാനങ്ങൾ, പ്രീമി​യം കാബി​ൻ തുടങ്ങി​യ പകരം വെക്കാനാവാത്ത സവി​ശേഷതകളാണ് ന്യൂ സാൻട്രോയെ പ്രി​യപ്പെട്ട ഫാമി​ലി​ കാർ ആക്കി​യത്. ഈ നേട്ടത്തി​ൽ അതി​യായ അഭി​മാനമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എം.ഡി​യും സി​.ഇ.ഒയുമായ എസ്.എസ്. കിം പറഞ്ഞു.