അങ്കമാലി: ഡിസ്റ്റ് കോളേജും അങ്കമാലി സ്‌പോർട്‌സ് അസോസിയേഷനും ചേർന്ന്
സംഘടിപ്പിച്ച അഖില കേരള ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി.അങ്കമാലി ഡിസ്റ്റിനാണ്
രണ്ടാം സ്ഥാനം.സെന്റ് വിൻസെന്റ് ഡീപോൾ എവർറോളിംഗ് ട്രോഫിയ്ക്കും
ഫാ.വർക്കി കാട്ടാറത്ത് മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിയ്ക്കും വേണ്ടി
നടന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്.
സമ്മാനദാനം മുൻ അന്തർദേശീയ വോളിബോൾ താരം മൊയ്ദീൻ നൈന, ഡിസ്റ്റ് കോളേജ്
ഡയറക്ടർ ഫാ.ജോർജ് പോട്ടയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.