പിറവം: ഓണക്കൂർ ദേവി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രിമാരായ മനയത്താറ്റില്ലത്ത് നാരായണൻ നമ്പൂതിരി, ദിനേശൻ നമ്പൂതിരി, മേൽശാന്തി കടത്തുരുത്തി ചേന്നാട്ട് മഠം വിഷ്ണു വാസുദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഉത്സവാഘോഷങ്ങളുടെ സമാപന ദിനമായ ഇന്ന് ഉച്ചയ്ക്ക്12 ന് മഹാപ്രസാാദ ഊട്ട് വൈകിട്ട് 4.30ന് കൊടിയിറക്കൽ, തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ് , 8 ന് എതിരേൽപ്പ്, തുടർന്ന് ദീപക്കാഴ്ച, ചുറ്റുവിളക്ക്, നടയ്ക്കൽ പറ വയ്ക്കൽ, തുടർന്ന് പഞ്ചവാദ്യം ,11.45ന് ദീപാരാധന , കലശം, നടഅടയ്ക്കൽ.