traffic
റീച്ച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് സുരക്ഷ ബോധവത്ക്കരണ കാമ്പയിനിന്റെ സംസ്ഥാനതല സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംസാരിക്കുന്നു

പെരുമ്പാവൂർ: 'അപകടകേരളം അനശ്വര കേരളം' എന്ന ലക്ഷ്യത്തോടെ റീച്ച് വേൾഡ് വൈഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തുന്ന ട്രാഫിക് സുരക്ഷ ബോധവത്ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നിർവഹിച്ചു. ഇതിന് മുന്നോടിയായി നടന്ന വാഹനറാലിയുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷ്‌ണർ ഷാജി ജോസഫ് നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, റീച്ച് വേൾഡ് വൈഡ് ഭാരവാഹികളായ അഗ്രഹ് മുരളി, സുഭാഷ് ബി. മാത്യു, മനോജ്, ജനീഷ് എന്നിവർ സംസാരിച്ചു. വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജു ഐസക് ബോധവത്കരണ ക്ലാസ് നയിച്ചു.