rajeev
കനിവ് ഭവന പദ്ധതി പ്രകാരം സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് നിർവഹിക്കുന്നു

ആലുവ: കനിവ് ഭവന പദ്ധതി പ്രകാരം സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽദാനം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി. രാജീവ് നിർവഹിച്ചു. വിധവയും നിർദ്ധനയും രോഗിയുമായ കടേപ്പിള്ളിയിൽ മറിയാമ്മ ഫ്രാൻസിസിനാണ് ആറര ലക്ഷത്തോളം രൂപ മുടക്കി വീട് നിർമ്മിച്ച് നൽകിയത്.

കനിവ് ഭവന പദ്ധതി സെക്രട്ടറി മനോജ് വാസു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, സി.പി.എം കളമശേരി മണ്ഡലം സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ, ജില്ലാ കമ്മിറ്റിയംഗം വി.എം. ശശി, ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, ഫാ. ഡേവീസ് കാച്ചപ്പിള്ളി, ടി.കെ. ഷാജഹാൻ, പി.കെ. തിലകൻ, പി.എ. അബൂബക്കർ, എസ്. അജിത്ത്കുമാർ, കെ.എൻ. ചന്ദ്രശേഖരൻ നായർ, പി.ആർ. രാഗേഷ് എന്നിവർ സംസാരിച്ചു.