mvpa-567
യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് നടത്തിയ അക്രമവിരുദ്ധസന്ധ്യ കെ പി സി സി മെമ്പർ എ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു. പായിപ്ര കൃഷ്ണൻ, കെ.എ. അബ്ദുൾ സലാം, ജോയി മാളിയേക്കൽ , ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, പി.പി. എൽദോസ് എന്നിവർ സമീപം

മുവ്വാറ്റുപുഴ: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്രമവിരുദ്ധസന്ധ്യയും അനുസ്മരണ സമ്മേളനവും നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടത്തിയ അക്രമവിരുദ്ധസന്ധ്യ കെ.പി.സി.സി മെമ്പർ എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ, കെ.എം. സലിം, പായിപ്ര കൃഷ്ണൻ , പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, ജോസ് പെരുമ്പിള്ളി കുന്നേൽ, ജിനു മടേക്കൽ, സാബു ജോൺ, കെ.ജെ. ജോസഫ്, സുഭാഷ് കടക്കോട്ട് അബ്ദുൽ സലാം,മുഹമ്മദ് റഫീഖ് , ഷാൻ മുഹമ്മദ് , റംഷാദ് റഫീഖ്, ജിന്റോ ടോമി, എം.സി. വിനയൻ എന്നിവർ സംസാരിച്ചു.